തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളിൽ യാത്രചെയ്യുന്നവർ നിശ്ചിത മാതൃകയിൽ പോലീസിന് സത്യവാങ്മൂലം നൽകേണ്ടതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.[www.malabarflash.com]
ഇതിന്റെ മാതൃക പോലീസിന്റെ വെബ്സൈറ്റിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രിന്റ് എടുത്തോ ഇതേ മാതൃകയിൽ വെള്ളപേപ്പറിൽ തയാറാക്കിയോ ഉപയോഗിക്കാം.
യാത്ര പുറപ്പെടുന്നതിനു മുന്പുതന്നെ സത്യവാങ്മൂലം പൂരിപ്പിച്ച് വാഹനത്തിൽ സൂക്ഷിക്കേണ്ടതാണ്. ഇത് പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധനയ്ക്കു നൽകണം. പരിശോധനയ്ക്കു ശേഷം സത്യവാങ്മൂലം യാത്രക്കാരന് തിരിച്ചുനൽകും.
സത്യവാങ്മൂലത്തിൽ സംശയം തോന്നിയാൽ പോലീസ് അതിന്റെ ഫോട്ടോയെടുത്ത് തുടരന്വേഷണം ഉൾപ്പെടെയുളള നിയമ നടപടികൾ സ്വീകരിക്കും.

0 Comments