ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥികൾ ഫ്ളാറ്റിൽ മരിച്ചനിലയിൽ. ജാമിയ നഗറിലെ ഫ്ളാറ്റിലാണ് ഞായറാഴ്ച രണ്ടു വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.[www.malabarflash.com]
ഒരാൾ പുരുഷനും മറ്റൊന്നു സ്ത്രീയുമാണ്. ഇരുവർക്കും 23 വയസാണ്. ഇരുവരും ലഡാക്കിൽനിന്നുള്ളവരാണെന്നു പോലീസ് അറിയിച്ചു. യുവാവിന്റെ കൈപ്പടയിലുള്ള ഒരു പേജ് വരുന്ന ആത്മഹത്യാക്കുറിപ്പും യുവതിയുടെ കൈപ്പടയിലുള്ള രണ്ടു പേജ് വരുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് മുറിയിൽനിന്നു കണ്ടെടുത്തു.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രണ്ടു മൃതദേഹങ്ങളുടെയും കഴുത്തിലാണ് മുറിവുള്ളത്. രണ്ടു കത്തികൾ ഫ്ളാറ്റിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.
നോർത്ത് കാന്പസിലെ വിജയ് നഗറിലാണ് യുവതി താമസിച്ചിരുന്നത്. ശനിയാഴ്ച യുവാവിനെ കാണുന്നതിനു വേണ്ടി ഇവർ ഫ്ളാറ്റിൽ എത്തുകയായിരുന്നെന്നു പോലീസ് അറിയിച്ചു. ഫ്ളാറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ എയിംസ് ആശുപത്രിയിലേക്കു മാറ്റി.

0 Comments