കോഴിക്കോട്: ബുള്ളറ്റില്‍ ലോറിയിടിച്ച് നീലേശ്വരം സ്വദേശിയായ യുവ ഡോക്ടര്‍ മരിച്ചു. നീലേശ്വരം കിനാനൂര്‍ കരിന്തളം സ്വദേശി ഡോ. വി വി സുഭാഷ് കുമാര്‍ (26)ആണ് മരിച്ചത്. പത്രപ്രവത്തകന്‍ കരിന്തളം സുകുമാരന്റെ മകനാണ്.[www.malabarflash.com]
വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ കോഴിക്കോട് മുക്കം കൂടത്തായി മേല്‍പാലത്തിന് മുകളില്‍ സുഭാഷ് സഞ്ചരിച്ച ബുള്ളറ്റില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടം. സുഭാഷ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.
കോഴിക്കോട് കെ.എം.സി.ടി കോളജില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയശേഷം പരിശീലനത്തിലായിരുന്നു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ്: ശോഭ (ഗോകുലം ചിട്ടി). സഹോദരങ്ങള്‍: ഡോ. സുശോഭ് കുമാര്‍ (പെരിയ പ്രാഥമികാരോഗ്യ കേന്ദ്രം), സുശാന്ത് കുമാര്‍ (കോട്ടയം മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി).
0 Comments