NEWS UPDATE

6/recent/ticker-posts

ദുബൈ എക്‌സ്‌പോ 2020 അടുത്ത വര്‍ഷത്തേക്ക് നീട്ടി

ദുബൈ:കൊറോണ വൈറസ് പകര്‍ച്ചവ്യാധി പടരുന്ന സാഹചരര്യത്തില്‍ ദുബൈ എക്‌സ്‌പോ 2020 അടുത്ത വര്‍ഷത്തേക്ക് നീട്ടിയതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.[www.malabarflash.com]
യുഎഇയിലേയും വിദേശ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് എകസ്‌പോ നീട്ടിവെക്കാന്‍ തീരുമാനിച്ചത്.

കൊറോണ ഭീതിയെ തുടര്‍ന്ന് മാറ്റിവെക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പരിപാടിയാണ് ദുബൈ എക്‌സ്‌പോ. ടോക്കിയോ ഒളിംമ്പിക്‌സ് മാറ്റിവെക്കഅന്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.

Post a Comment

0 Comments