NEWS UPDATE

6/recent/ticker-posts

വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് മൂ​ന്നു കേ​സു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​കോ​​​വി​​​ഡ് 19 വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ന്നു കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ണ്ടും തൃ​​ശൂ​​​ർ കു​​​ന്നം​​​കു​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഒ​​​രു കേ​​​സു​​​മാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.[www.malabarflash.com]

എ​​​റ​​​ണാ​​​കു​​​ളം പോ​​​ലീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ കെ.​​​ലാ​​​ൽ​​​ജി​​​യു​​​ടെ പേ​​​രി​​​ൽ വ്യാ​​​ജ സ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നാ​​​ണ് ഒ​​​രു കേ​​​സ്. കോ​​​വി​​​ഡ് 19 വൈ​​​റ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​സു​​​ഖ​​​ങ്ങ​​​ൾ ഒ​​​ന്നും​​​ത​​​ന്നെ ഇ​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ മ​​​നഃ​​പൂ​​​ർ​​​വം പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും കാ​​​ണി​​​ച്ച് സാ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് ജേ​​​ക്ക​​​ബ് വ​​​ട​​​ക്കാ​​​ഞ്ചേ​​​രി എ​​​ന്ന​​​യാ​​​ളെ പ്ര​​​തി​​​യാ​​​ക്കി​​​യാ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ കേ​​​സ്.

കു​​​ന്നം​​​കു​​​ളം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ കൊ​​​റോ​​​ണ ബാ​​​ധി​​​ച്ച​​​യാ​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് എ​​​രു​​​മ​​​പ്പെ​​​ട്ടി സ്വ​​​ദേ​​​ശി പ്ര​​​വീ​​​ഷ് ലാ​​​ലി​​​നെ​​​തി​​​രേ​​​യാ​​​ണ് കു​​​ന്നം​​​കു​​​ളം പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

Post a Comment

0 Comments