ബെംഗളൂരു: കോവിഡ്–19 രോഗബാധയിൽ ഇന്ത്യയിലെ ആദ്യ മരണം കർണാടകയിൽ. ബുധനാഴ്ച മരിച്ച കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖിന്റെ (76) മരണമാണ് കൊറോണ വൈറസ് കാരണമാണെന്ന് സ്ഥിരീകരിച്ചത്.[www.malabarflash.com]
തീർഥാടനത്തിനു ശേഷം സൗദിയിൽ നിന്ന് കഴിഞ്ഞ 29നു ഹൈദരാബാദ് വഴിയാണു ഹുസൈൻ മടങ്ങിയെത്തിയത്.
മരിച്ച രോഗിയുടെ സഞ്ചാരപഥം വിലയിരുത്തുകയാണെന്നും പ്രത്യേക പ്രോട്ടോക്കോൾ പ്രകാരം മറ്റു നടപടികൾ പൂർത്തിയാക്കുമെന്നും കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. തെലങ്കാനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയിരുന്നതിനാൽ തെലങ്കാന സർക്കാരിനെയും വിവരം അറിയിച്ചിട്ടുണ്ട്.
സൗദിയിൽ നിന്ന് ഹൈദരാബാദിലെത്തിയ ശേഷം കലബുറഗിയിലേക്ക് യാത്ര ചെയ്ത മുഹമ്മദ് ഹുസൈൻ മാർച്ച് അഞ്ചിന് അവിടെ ഒരു സ്വകാര്യ ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ചികിൽസ തേടുകയായിരുന്നു. തൊട്ടടുത്ത ദിവസം ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളുടെ നിർബന്ധപ്രകാരം മറ്റൊരു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി. തുടർന്ന് 200 കിലോമീറ്റർ അകലെ ഹൈദരാബാദിലെ കെയർ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവിടെ രോഗനില വഷളായതിനെത്തുടർന്ന് വീണ്ടും മാർച്ച് 9ന് കലബുറഗിയിലേക്ക് കൊണ്ടുവന്നു.
ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു. മാർച്ച് 10നാണ് കോവിഡ് –19 ചികിൽസയ്ക്കായി ഇദ്ദേഹത്തിന്റെ സാംപിൾ ശേഖരിച്ചത്. തുടർന്ന് ഇത് ബെംഗളൂരുവിലെ ലാബിലേക്ക് പരിശോധനയ്ക്കായി കുറിയറിലൂടെ അയച്ചു. വ്യാഴാഴ്ച ബെംഗളൂരുവിലെത്തിയ സാംപിൾ രാവിലെ പരിശോധനയ്ക്കു വിധേയമാക്കുകയും വൈകിട്ട് ആരോഗ്യവകുപ്പ് കോവിഡ്–19 സ്ഥിരീകരിക്കുകയുമായിരുന്നു.
ആസ്‌മയും രക്തസമ്മർദവും രോഗിക്കുണ്ടായിരുന്നു. കർണാടകയിൽ ഇതിനകം അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

0 Comments