NEWS UPDATE

6/recent/ticker-posts

ഇടുക്കിയിലെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന് കോവിഡ്; മന്ത്രിയടക്കമുള്ളവരെ സന്ദര്‍ശിച്ചതായി സൂചന

തിരുവനന്തപുരം: വ്യാഴാഴ്ച കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച 19 പേരിൽ ഒരാൾ ഇടുക്കിയിൽ നിന്നുള്ള ​ കോൺഗ്രസ്​ നേതാവ്​. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇദ്ദേഹം മാർച്ച്​ 18 മുതൽ നിരീക്ഷണത്തിലായിരുന്നു.[www.malabarflash.com] 

അതിന്​ മുമ്പുള്ള ദിവസങ്ങളിൽ ഇദ്ദേഹം നിയമസഭയിലടക്കം സന്ദർശനം നടത്തുകയും ഒരു മന്ത്രി ഉൾപ്പെടെ അഞ്ചോളം എം.എൽ.എമാരുമായി സമ്പർക്കം പുലർത്തുകയും ചെയ്​തതായി സൂചനയുണ്ട്​.

അതേസമയം, ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ല. പാലക്കാടു നിന്നാവാം ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇൗ കാലയളവിൽ ഇദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്​.

ഇദ്ദേഹം സഞ്ചരിച്ച വഴികൾ അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കെ.എസ്.ആർ.ടി.സി. ബസ്, ട്രെയിൻ, കാർ തുടങ്ങിയവ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. പാർട്ടി പരിപാടികളുടെ ഭാഗമായി ഇദ്ദേഹം വിവിധ ജില്ലകളിൽ നിന്നുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ദേവാലയം സന്ദർശിച്ചതായും സൂചനയുണ്ട്​. പാലക്കാട്, ഷോളയാർ, മൂന്നാർ, തിരുവനന്തപുരം എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്​. സമരങ്ങളിലും യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ഇതുവരെ ഇടുക്കി ജില്ലയിൽ 3 കോവിഡ് കേസുകളാണു റിപ്പോർട്ടു ചെയ്തത്. ഒരെണ്ണം ബ്രിട്ടിഷ് പൗരനും രണ്ടാമത്തേത്​
ദുബൈയിൽനിന്നു മടങ്ങിയെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിക്കുമായിരുന്നു.

Post a Comment

0 Comments