വീഡിയോ ഗെയിം മോണിറ്ററിന്റെ സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചു കടത്താനാണ് ഇയാൾ ശ്രമിച്ചത്. കാസറകോട് സ്വദേശി അബൂബക്കർ സിദീഖിൽനിന്നു കാർട്ടണ്‍ ബോക്സിനുളളിൽ കളിപ്പാട്ടങ്ങൾക്കും മിറർ ബോക്സിനുളളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണു പിടിച്ചത്. മലപ്പുറം സ്വദേശി കെ.കെ.രാജേഷ് ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ 1,100 ഗ്രാമാണ് പരിശോധനയിൽ കണ്ടെടുത്തത്.
ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് രാജേഷ് കരിപ്പൂരിലെത്തിയത്. കാസറകോട് സ്വദേശികളായ അബ്ദുള്ള ആരിഫ്, മുഹമ്മദ് ഹുസൈൻ എന്നിവരിൽനിന്നു 500 ഗ്രാം സ്വർണമിശ്രിതമാണു പിടികൂടിയത്. ഇരുവരും ദുബായിൽനിന്നുളള എയർഇന്ത്യ എക്സ്പ്രസിലാണു കരിപ്പൂരിലെത്തിയത്. ഇവർ ബാഗേജിൽ സ്വർണം ഫോയിൽ രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം.
0 Comments