മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഞായറാഴ്ച പുലർച്ചെ 4.30 ന് അബുദാബിയിൽനിന്നുള്ള ഗോ എയർ വിമാനത്തിലെത്തിയ താമരശേരി സ്വദേശി റഫീക്കിൽനിന്നാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന 485 ഗ്രാം സ്വർണം പിടികൂടിയത്.[www.malabarflash.com]
കസ്റ്റംസ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിൽ ഗുളിക രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ 19 പേരിൽ നിന്നായി 17 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

0 Comments