കുവൈറ്റ് സിറ്റി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈറ്റിൽ രണ്ടാഴ്ചത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. മാർച്ച് 12 മുതൽ 26 വരെയാണ് അവധി. മാർച്ച് 29നായിരിക്കും ഇനി പ്രവര്‍ത്തനം പുനഃരാരംഭിക്കുക. അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.[www.malabarflash.com]
രാജ്യത്ത് നിന്നും പുറപ്പെടുന്ന കാർഗോ സർവീസ് ഒഴികെ എല്ലാ വാണിജ്യ വിമാന സർവീസുകളും നിർത്തിവച്ചതായും അധികൃതർ അറിയിച്ചു. ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ കോഫി ഷോപ്പുകൾ, റെസ്റ്ററന്റുകൾ, ഷോപ്പിംഗ് മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിവയെല്ലാം അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും.
കാര്‍ഗോ വിമാനങ്ങള്‍ മാത്രമായിരിക്കും ഇനി സര്‍വീസ് നടത്തുകയെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നും സർക്കാർ വക്താവ് മൂസറാം വ്യക്തമാക്കി.

0 Comments