കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിന് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. വെള്ളിയാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ മുസ്ലിം ലീഗ് അംഗം കെ.പി.എ. സലീം അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.[www.malabarflash.com]
55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ഭരണം നടത്തിയിരുന്നത്. കക്കാട് വാര്‍ഡ് കൗണ്‍സിലറായ കെ.പി.എ സലീം കൂറുമാറിയതാണ് രാഗേഷിന് തിരിച്ചടിയായത്. സലീം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ അവിശ്വാസപ്രമേയം പാസായി.

കഴിഞ്ഞ രണ്ട് മാസമായി കെപിഎ സലീം ഒളിവിലായിരുന്നു. ഇദ്ദേഹം കൂറുമാറുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യുഡിഎഫ് നല്കിയ വിപ്പ് സലീം സ്വീകരിക്കുകയും ചെയ്തിരുന്നില്ല.
0 Comments