NEWS UPDATE

6/recent/ticker-posts

കര്‍ണാടകയുടെ ക്രൂരത വീണ്ടും; മൂന്ന് പേര്‍ കൂടി ചികില്‍സ കിട്ടാതെ മരിച്ചു

മഞ്ചേശ്വരം: കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ണാടകത്തിന്റെ ക്രൂരതയില്‍ വീണ്ടും ജീവന്‍ പൊലിഞ്ഞു. അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് പോയി ചികില്‍സ തേടാനാവാതെ മൂന്ന് പേര്‍ കൂടി മരിച്ചു.[www.malabarflash.com]

മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി മാധവൻ, കുഞ്ചത്തൂരിലെ ആയിഷ, ഉപ്പള ചെറുഗോളിയിലെ അബ്ദുൽ അസീസ് ഹാജി എന്നിവരാണ് മരിച്ചത്. ഇതിൽ രണ്ടു പേരും തലപ്പാടി അതിർത്തിക്ക് അടുത്തുള്ളവരാണ്. 

വ്യക്ത സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്ന് ദിവസം മുൻപ് കുമ്പള ജില്ലാ സഹകരണ ശുപത്രിയിൽ പ്രവേശിപ്പിച്ച മാധവന് രോഗം മൂർച്ഛിച്ചതിനാൽ കാഞ്ഞങ്ങാട്  ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയാണ് ആംബുലൻസിൽ വച്ച് മരണം സംഭവിച്ചത്. മംഗളൂരു അതിർത്തി അടച്ചതിനാലാണ് ഏറെ ദൂരമുള്ള കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാധവനെ കൊണ്ടുപോയത്.

കുഞ്ചത്തൂരിലെ ആയിഷയെയും അത്യാസന നിലയിൽ ഉപ്പളയിലെ ആശുപത്രിയിൽ ഞായറാഴ്ച  പ്രവേശിപ്പിച്ചിരുന്നു. നില അതീവ ഗുരുതമായതിനാൽ മംഗളൂരുവിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാൽ ആയിഷയെയും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴി മധ്യേ ഉദുമയിൽ വച്ചാണ് ആയിഷ മരിച്ചത്. കാറിലായിരുന്നു ആയിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

വൃക്ക രോഗിയായ ഉപ്പള ചെറു ഗോളി സ്വദേശിയായ അസീസ് ഹാജി (63) യാണ് മംഗളൂരുവിലെ ആശുപത്രി അധികൃതർ ചികിത്സ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് മരിച്ചത്. കഴിഞ്ഞ പത്തു വർഷമായി വൃക്ക സംബന്ധമായ അസുഖത്തിന് മംഗളൂരുവിലെ ഒരു ആശുപത്രിയിൽ സ്ഥിരമായി ചികിത്സ നടത്തി വരികയാണ് അസീസ് ഹാജി.

Post a Comment

0 Comments