കാസര്‍കോട്: ജില്ലയില്‍ ഞായാറാഴ്ച പുതുതായി കൊറോണ സ്ഥിരീകരിച്ച അഞ്ച് പേരും ദുബൈയില്‍ നിന്നും വന്നവരാണ്. 58, 27, 32, 41, 33 വയസ്സുള്ള പുരുഷന്മാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ നെല്ലിക്കുന്ന്, വിദ്യാനഗര്‍, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള എന്നീ പ്രദേശങ്ങളില്‍ നിന്നും ഉള്ളവരാണ്.[www.malabarflashcom]
കോവിഡ് 19ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 762 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത് . ഇതില്‍ 41 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.
കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ സംവിധാനം വിപുലപ്പെടുത്തി. ഇതിന് പുറമെ കെയര്‍വെല്‍ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും ഐസോലേഷന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കോവിഡ് 19 ദിവസവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എ.വി.രാംദാസ് അറിയിച്ചു.
വിദേശത്തുനിന്നും വന്നവരും അവരുമായി അടുത്തിടപഴകിയ വരും നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും കൊറോണ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടുകയും ചെയ്യണം. കൊറോണ വൈറസ് സാമൂഹിക വ്യാപനം തടയുന്നതിനായി പൊതുജനസമ്പര്‍ക്കം ഒഴിവാക്കണം

0 Comments