NEWS UPDATE

6/recent/ticker-posts

നിരീക്ഷണത്തിലുള്ള കാ​​ഞ്ഞ​​ങ്ങാ​​ട് സ്വ​​ദേ​​ശി​​നി​​ ആണ്‍കുഞ്ഞിനു ജന്മം നല്‍കി

പ​​രി​​യാ​​രം: വി​​ദേ​​ശ​​ത്തു​​നി​​ന്നെ​​ത്തി കോ​​വി​​ഡ്-19 രോ​​ഗ​​ബാ​​ധ സം​​ശ​​യ​​ത്തി​​ൽ ക​​ണ്ണൂ​​ർ ഗ​​വ.​​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ല്‍ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​യു​​ന്ന സ്ത്രീ ​​ആ​​ണ്‍കു​​ഞ്ഞി​​നു ജ​​ന്‍മം ന​​ല്‍കി. കാ​​ഞ്ഞ​​ങ്ങാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ സ്ത്രീ​​യെ ക​​ഴി​​ഞ്ഞ 21 നാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.[www.malabarflash.com]

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ഇ​​വ​​ര്‍ക്കു പ്ര​​സ​​വ​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ടു. പ​​രി​​ശോ​​ധ​​ന​​യി​​ല്‍ അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ ആ​​വ​​ശ്യ​​മാ​​ണെ​​ന്നു ബോ​​ധ്യ​​മാ​​യ​​തോ​​ടെ കൊ​​വി​​ഡ്-19 രോ​​ഗി​​ക​​ള്‍ക്കു വേ​​ണ്ടി പ്ര​​ത്യേ​​ക​​മാ​​യി മാ​​റ്റി​​വ​​ച്ച ഓ​​പ്പ​​റേ​​ഷ​​ന്‍ തി​​യ​​റ്റ​​റി​​ലാ​​ണു സ​​ങ്കീ​​ര്‍ണ​​മാ​​യ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 10ന് ​​ആ​​രം​​ഭി​​ച്ച ശ​​സ്ത്ര​​ക്രി​​യ പു​​ല​​ർ​​ച്ചെ ഒ​​ന്നു​​വ​​രെ ദീ​​ർ​​ഘി​​ച്ചു.

ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​എ​​സ്. അ​​ജി​​ത്തി​​ന്‍റെ നി​​ര്‍ദേ​​ശ​​ത്തി​​ല്‍ന​​ട​​ന്ന ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു ഡോ. ​​ശ​​ബ്‌​​നം നേ​​തൃ​​ത്വം ന​​ല്‍കി. പ്രി​​ന്‍സി​​പ്പ​​ൽ ഡോ. ​​എ​​ന്‍. റോ​​യ്, മെ​​ഡി​​ക്ക​​ല്‍ സൂ​​പ്ര​​ണ്ട് ഡോ. ​​കെ. സു​​ദീ​​പ്, പീ​​ഡി​​യാ​​ട്രി​​ക് വി​​ഭാ​​ഗം മേ​​ധാ​​വി എം.​​ടി.​​പി. മു​​ഹ​​മ്മ​​ദ്, അ​​ന​​സ്ത​​റ്റി​​സ്റ്റ് ഡോ. ​​വൈ​​ശാ​​ഖ് തു​​ട​​ങ്ങി​​യ​​വ​​രു​​ള്‍പ്പെ​​ടെ എ​​ല്ലാ പ്ര​​ധാ​​ന ഡോ​​ക്ട​​ര്‍മാ​​രും മു​​ഴു​​വ​​ന്‍സ​​മ​​യ​​വും തി​​യ​​റ്റ​​റി​​ല്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. 

കോ​​വി​​ഡ്-19 നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ള്ള സ്ത്രീ​​യാ​​യ​​തി​​നാ​​ല്‍ എ​​ല്ലാ സു​​ര​​ക്ഷ​​യും ഉ​​റ​​പ്പാ​​ക്കി​​യാ​​ണു ശ​​സ്ത്ര​​ക്രി​​യ പൂ​​ര്‍ത്തീ​​ക​​രി​​ച്ച​​തെ​​ന്നു ഡോ. ​​എ​​സ്. അ​​ജി​​ത് പ​​റ​​ഞ്ഞു. 2.9 കി​​ലോ​​ഗ്രാം തൂ​​ക്ക​​മു​​ള്ള കു​​ഞ്ഞും ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​യാ​​യ അ​​മ്മ​​യും പൂ​​ര്‍ണ ആ​​രോ​​ഗ്യ​​ത്തി​​ലാ​​ണ്. കു​​ട്ടി​​യെ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ ഐ​​സി​​യു​​വി​​ല്‍ ഐ​​സോ​​ലേ​​ഷ​​നി​​ല്‍ സം​​ര​​ക്ഷി​​ക്കു​​ക​​യാ​​ണ്.

ഖ​​ത്ത​​റി​​ല്‍നി​​ന്ന് 20ന് ​​നാ​​ട്ടി​​ലെ​​ത്തി​​യ യു​​വ​​തി ഗ​​ര്‍ഭി​​ണി​​യാ​​യ​​തി​​നാ​​ലാ​​ണു ക​​ണ്ണൂ​​ര്‍ ഗ​​വ.​​മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്. ഇ​​വ​​രു​​ടെ ഭ​​ര്‍ത്താ​​വ് വീ​​ട്ടി​​ല്‍ത്ത​​ന്നെ ഐ​​സൊ​​ലേ​​ഷ​​നി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്.

ഡോ ​​ക്ട​​ര്‍മാ​​രും ഓ​​പ്പ​​റേ​​ഷ​​നു സ​​ഹാ​​യി​​യാ​​യി നി​​ന്ന​​വ​​രും പേ​​ഴ്‌​​സ​​ണ​​ല്‍ പ്രൊ​​ട്ട​​ക്‌​​ഷ​​ന്‍ ഇ​​ന്‍സ്ട്ര​​മെ​​ന്‍റ് (പി​​പി​​ഇ കി​​റ്റ്) ധ​​രി​​ച്ചാ​​ണ് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്. യുവതിയുടെ ക്ലി​​നി​​ക്ക​​ല്‍ പ​​രി​​ശോ​​ധ​​നാ​​ഫ​​ലം ഇ​​ന്നു ല​​ഭി​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

 ക​​ഴി​​ഞ്ഞ വ​​ര്‍ഷം ഡി​​സം​​ബ​​റി​​ല്‍ കൊ​​റോ​​ണ വൈ​​റ​​സ് പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടുതു​​ട​​ങ്ങി​​യ​​ത് മു​​ത​​ല്‍ ലോ​​ക​​ത്തി​​ല്‍ത​​ന്നെ ആ​​ദ്യ​​മാ​​യാ​​ണു കോ​​വി​​ഡ് നി​​രീ​​ക്ഷ​​ണ​​ത്തി​​ല്‍ ക​​ഴി​​യു​​ന്ന ഗ​​ര്‍ഭി​​ണി​​യെ ശ​​സ്​​ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​മാ​​ക്കു​​ന്ന​​തെ​​ന്നു മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സൂ​​പ്ര​​ണ്ട് ഡോ. ​​കെ. സു​​ദീ​​പ് പ​​റ​​ഞ്ഞു.

ഡോ. ​​അ​​ജി​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക അ​​ഭ്യ​​ര്‍ഥ​​ന പ്ര​​കാ​​രം സ​​ങ്കീ​​ര്‍ണ​​മ​​ല്ലാ​​ത്ത കൊ​​റോ​​ണ നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ള്ള​​തും പോ​​സി​​റ്റീ​​വെ​​ന്നു തെ​​ളി​​ഞ്ഞ​​തു​​മാ​​യ സ്ത്രീ​​ക​​ളെ മാ​​ങ്ങാ​​ട്ടു​​പ​​റ​​മ്പ് ഇ.​​കെ. നാ​​യ​​നാ​​ര്‍ സ്മാ​​ര​​ക ഗ​​വ.​​സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റാ​​ന്‍ ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ട്.

Post a Comment

0 Comments