NEWS UPDATE

6/recent/ticker-posts

കാസറകോട് നഗരസഭാ ഭരണസമിതിയിൽ പൊട്ടിത്തെറി; വൈസ് ചെയർമാനും സെക്രട്ടറിക്കുമെതിരെ പടനീക്കം ശക്തം, കൗൺസിൽ യോഗം ഒരു വിഭാഗം ബഹിഷ്‌കരിച്ചു

കാസറകോട്:  നാല് വര്ഷം ദുർഭരണം നടത്തിയും കയ്യിട്ടുവാരിയും നഗരഭരണക്രമത്തെ സമൂലം അട്ടിമറിച്ചിട്ട ഭരണസമിതിയിലെ ഒരുവിഭാഗം വീണ്ടും കാസർകോടിനെ ഇരുട്ടിലാഴ്ത്താനുള്ള കുൽസിത നീക്കവുമായി രംഗത്ത്.[www.malabarflash.com]

പുതുതായി ചുമതലയേറ്റ സെക്രട്ടറി എസ.ബിജുവിന്റെ നഗരഭരണത്തിലുള്ള ഉറച്ച തീരുമാനങ്ങളും നടപടികളുമാണ് ലീഗിലെ ഒരു വിഭാഗത്തിന് ദഹനക്കേടായി മാറിയത്. സെക്രട്ടറിയുടെ നിലപാടുകൾക്കൊപ്പം ഉറച്ചുനിന്ന് പ്രവർത്തിക്കുന്ന വൈസ് ചെയര്മാന് എൽ.എ.മെഹ്‌മൂദ്‌ ഹാജി തകർന്നുകിടക്കുന്ന വികസനരംഗത്തിന് ഉത്തേജനം പകർന്ന് ശരിയായ ദിശയിലെത്തിക്കാൻ ശ്രമിക്കുമ്പോഴാണ് മുസ്ലിംലീഗിലെ ഒരുവിഭാഗം ഇവർക്കെതിരെ കലാപക്കൊടി ഉയർത്തി അപഹാസ്യരാകുന്നത്.

ഇതിനിടെ ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ നിന്ന് പി.ഡബ്ലിയു.ഡി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ .മുനീറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം വിട്ടുനിന്നു. 

രാവിലെ മുതൽ യോഗം ബഹിഷ്‌ക്കരിക്കാൻ സന്ദേശം കൗണ്സിലര്മാര്ക്ക് ലഭച്ചിരുന്നു. വൈസ് ചെയർമാന് പുറമെ ഫർസാന  ഷിഹാബുദ്ദീനും, കുമാരി നൈമുന്നീസയും, നസീറ, ഹാജിറ, സൽവാന, ഹസീന, റീത്ത തുടങ്ങിയവരാണ് ബഹിഷ്‌കരണ നീക്കങ്ങളെ തള്ളിയ ഏഴോളം അംഗങ്ങൾ. 
ചെയർ പേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം യോഗത്തിൽ സംബന്ധിച്ചത് ഗതികേടുകൊണ്ടെന്നാണ് അംഗങ്ങൾ നൽകുന്ന വിവരങ്ങൾ.

കാസർകോട് ചന്ദ്രഗിരി ലയൺസ്‌ ക്ലബ് നഗരത്തെ മോടിപിടിപ്പിക്കാൻ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൂന്തോട്ടങ്ങളും സൗജന്യമായി നിർമ്മിച്ചു നൽകമെന്ന് നഗരസഭയെ അറിയിച്ചിരുന്നു. എന്നാൽ അഡ്വ. മുനീർ ഇതിനെ എതിർക്കുകയും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു,

എന്നാൽ മഴയും വെയിലുമെറ്റ് ജനങ്ങൾ ദുരിതത്തിലായെന്നും ലയൺസ്‌ ക്ലബിന്റെ അപേക്ഷ ഒഴിവാക്കാൻ സാധിക്കില്ലെന്ന നിലപാടായിരുന്നു വൈസ് ചെയർമാന്. എൽ എ മഹമൂദ് ഹാജിയുടെ നിർബന്ധപ്രകാരം ശനിയാഴ്ചത്തെ കൗൺസിൽ ഇത് വെക്കുകയും ചെയ്‌തു. 

കൂടാതെ നഗരസഭയുടെ മുഖ്യ വരുമാന മാർഗമായ കാസറകോട് പുതിയ ബസ്സ്റ്റാൻഡിൽ പ്രവർത്തിപ്പിച്ചിരുന്ന കുടുബ കോടതി ഒഴിഞ്ഞപോയ മുറികൾ കുടുബശ്രീ കെട്ടിടമായിമാറ്റണമെന്ന മുനീറിന്റെ നിർദേശം അംഗീകരിക്കാൻ സാധിക്കില്ലെൻ വൈസ് ചെയർമാന് അറിയിച്ചു. പകരം മറ്റൊരു കെട്ടിടം കണ്ടെത്തണമെന്നും നഗരസഭയുടെ തനത് ഫണ്ടിലേക്കുള്ള വരുമാന മാർഗങ്ങൾ ഇല്ലാതാക്കരുതെന്ന കാരണത്താലാണ് ഇതെന്നും വൈസ് ചെയർമാന് മുനീറിനെ ബോധ്യപെടുത്തിയെങ്കിലും ചെവികൊണ്ടില്ല ,ഇതാണ് ഇന്നത്തെ പൊട്ടിത്തെറിക്ക് കാരണമായത്.

നഗരസഭയിൽ ലീഗിന് ഇപ്പോൾ 20 അംഗങ്ങളാണുള്ളത്. ഇതിൽ മുനീറിന് പുറമെ മിസ്‌രിയ, സമീന, മുജീബ് തളങ്കര, ഹമീദ് ബെദിര, സിയാന, റംസീന തുടങ്ങി പന്ത്രണ്ടോളം അംഗങ്ങളാണ് ബഹിഷ്‌ക്കരിച്ചത്.

എന്നാൽ മുജീബ് തളങ്കര അമ്മാവന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് പോയതിനാലാണ് പങ്കെടുക്കാത്തതെന്നും രാവിലെ സ്ടന്റിങ് കമ്മിറ്റി യോഗത്തിന് എത്തിയിരുന്നവെന്നും അറിയിച്ചു. 

സിയാന ജ്യേഷ്ഠത്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മംഗലാപുരത്തും , റംസീന ഉമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട വീട്ടിലുമായത് കൊണ്ടാണ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതന്ന വിവരമാണ് ലഭിക്കുന്നത്. 

കഴിഞ്ഞ വർഷം കേരളത്തിലെ നഗരസഭകളിൽ ഏറ്റവും പിന്നോക്കം നിലയുറപ്പിച്ച് കാസർകോടിനെ നാണം കെടുത്തി ജനങ്ങൾക്ക് മുമ്പിൽ കൊഞ്ഞനം കുത്തി നടന്ന ഭരണക്രമത്തെയാണ് പുതിയ സെക്രെട്ടറിയും ഉദ്യോഗസ്ഥരായും ചേർന്ന് നേരാംവഴിക്ക് നടത്താൻ മുന്നിട്ടിറങ്ങിപ്പോയത്. 

ഇത് ദഹിക്കാതെ പരപ്പണിയുമായി നടക്കുന്നവരാണ് ലീഗിന്റെയും നഗരഭരണത്തിന്റെയും ശാപമായി മാറിക്കൊണ്ടിരിക്കുന്നത്. ഈ ഗ്രൂപ്പും ചില നിക്ഷിപ്ത ശക്തികളുമാണ് ശനിയാഴ്ചത്തെ ഒരു വിഭാഗം കൗൺസിലർമാരുടെ ബഹിഷ്‌കരണ നാടകത്തിന് തിരക്കഥ രചിച്ചത്.

സ്വന്തം ലാഭത്തിന് വേണ്ടിയും അധികാരക്കൊതിയും ഉള്ളവർ ജനങ്ങൾ മണ്ടന്മാരല്ലെന്ന് മനസിലാക്കണമെന്നാണ് ലീഗിലെ മുതിർന്ന നേതാവും മുൻ ഭരണ സമിതി അംഗവും ശനിയാഴ്ചത്തെ സംഭവത്തോട് പ്രതികരിച്ചത്. 

നാട് നനക്കാൻ സഹായവുമായി വരുന്നവരെ തള്ളിക്കളയരുതന്നും മുൻസിപ്പൽ പ്രതിപക്ഷ നേതാവ് വി വി രമേശ് അഭ്യർത്ഥിച്ചു .

Post a Comment

0 Comments