കാസർകോട്: കാസർകോട് ജില്ലയിൽ കോവിഡ് സംശയിക്കുന്ന 77 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതിൽ പോസറ്റീവ് ആകുന്നവരുടെ എണ്ണം ബുധനാഴ്ച ലഭിക്കുമെന്നും കലക്ടർ അറിയിച്ചു. ഇന്നത്തെ ദിവസം വളരെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]
ജില്ലയിൽ ഇതേവരെ 45 രോഗികളാണ് കോവിഡ് പോസറ്റീവ് ആയത്. അതിൽ കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്നെത്തിയ ആൾ മാത്രമാണ് 4 ടെസ്റ്റിലും നെഗറ്റീവ് ആയി പൂർണമായും രോഗ മുക്തി നേടിയതെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് പറഞ്ഞു.

മറ്റു 44 പേരും ഇപ്പോഴും കോവിഡ് ബാധിതരാണ്. അവരുടെ അടുത്ത മൂന്ന് ടെസ്റ്റുകളും നെഗറ്റീവ് ആയാൽ മാത്രമേ രോഗമുക്തരാണെന്ന് ഉറപ്പിക്കാൻ സാധിക്കൂ.
രോഗലക്ഷണം കാണിച്ചവരുടെ ഒരു സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയാലും അവർ പൂർണമായി രോഗമുക്തി നേടിയെന്ന് പറയാനാവില്ല. അവരും 14 ദിവസം നിർബന്ധമായും റൂം ക്വാറന്‍റൈനിലായിരിക്കണം. അടുത്ത പരിശോധനയിലും ഫലം നെഗറ്റീവ് ആയാൽ മാത്രമേ രോഗവിമുക്തി നേടിയെന്ന് പറയാനാകൂ എന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
0 Comments