NEWS UPDATE

നിയന്ത്രണങ്ങൾ ലംഘിച്ച കാസർകോട്​ സ്വദേശികളുടെ പാസ്​പോർട്ട്​ കണ്ടുകെട്ടും

കാസർകോട്​: വിദേശത്തുനിന്നെത്തി 14 ദിവസം നിരീക്ഷണത്തിൽ കഴിയാത്തവർക്കെതിരെ കർശന നടപടിയെന്ന്​ കാസർകോട്​ ജില്ല കലക്​ടർ. കാസർകോട്​ വിലക്ക്​ ലംഘിച്ചവരുടെ പാസ്​പോർട്ട്​ കണ്ടുകെട്ടും. രണ്ടുപേരുടെയാണ്​ പാസ്​പോർട്ട്​ കണ്ടുകെട്ടുക. വീണ്ടും വിലക്ക്​ ലംഘിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്നും കലക്​ടർ അറിയിച്ചു.[www.malabarflash.com] 

ജില്ലയിൽ കോവിഡ്​ 19 പടരാൻ കാരണക്കാരനായ പ്രവാസിക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. വിദേശത്തുനിന്ന്​ എത്തിയ ശേഷം ഇയാൾ കോവിഡ്​ നിയന്ത്രണങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു നടപടി. വിദേശത്തുനിന്നെത്തിയവർ 14 ദിവസം നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന്​ നിർദേശമുണ്ട്​

Post a Comment

0 Comments