NEWS UPDATE

6/recent/ticker-posts

കാസർകോട്​ അതിർത്തി റോഡ്​ തുറക്കില്ലെന്ന്​ കർണാടക

കൊച്ചി: കാസർകോട്​ അതിർത്തിയിൽ റോഡ്​ തുറക്കില്ലെന്ന്​ കർണാടക സർക്കാർ. കേരള ഹൈകോടതിയിലാണ്​ കർണാടക നിലപാട്​ വ്യക്​തമാക്കിയത്​. വയനാട്​, കണ്ണൂർ അതിർത്തി റോഡുകൾ തുറക്കുമെന്നും കർണാടക അറിയിച്ചു.[www.malabarflash.com]

അതേസമയം, രോഗികളെ തടയരുതെന്ന്​ ഹൈകോടതി കർണാടക സർക്കാറിന്​ നിർദേശം നൽകി​. മനുഷ്യാവകാശങ്ങൾ ലംഘിക്കാൻ ഒരു സംസ്ഥാനത്തേയും അനുവദിക്കില്ലെന്നും കോടതി വ്യക്​തമാക്കി.

കാസർകോട്​ അതിർത്തിയിലെ റോഡുകൾ തുറക്കണമെന്ന്​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കോടതിയിൽ നിലപാടെടുത്തു.
ഇരുട്ടി, കൂർഗ്​, വിരാജ്​പേട്ട റോഡ്​ തുറക്കണമെന്ന്​ കേരളം കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ബുധനാഴ്ച നിലപാട്​ അറിയിക്കാമെന്ന്​ കർണാടക കോടതിയിൽ വ്യക്​തമാക്കി

Post a Comment

0 Comments