മസ്‌കത്ത്: ബുറൈമിയില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വെട്ടേറ്റത്. താമസ സ്ഥലത്തുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്, പാകിസ്ഥാന്‍ സ്വദേശിയാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
മുറിയിലെ കത്തി ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. രാജേഷിന്റെ നെഞ്ചിലും തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. രാജേഷിനൊപ്പം ഒരേ മുറിയില്‍ താമസിച്ചിരുന്നയാളാണ് പ്രതി. മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫയര്‍ ആന്റ് സേഫ്റ്റി കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.
സംഭവത്തില്‍ മറ്റൊരു തമിഴ്‌നാട് സ്വദേശിക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സുഹാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അവധിയായതിനാല്‍ കുറച്ചു ദിവസമായി തൊഴിലാളികള്‍ താമസ സ്ഥലത്ത് തന്നെ കഴിയുകയായിരുന്നു.

0 Comments