പറവൂർ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സഹോദരങ്ങൾ രഹസ്യമായി യുകെയിലേക്കു കടന്നു. പറവൂർ പെരുവാരം സ്വദേശികളായ ഇവർ മാർച്ച് 13നാണു നാട്ടിലെത്തിയത്. 14 ദിവസം വീടിനു പുറത്തിറങ്ങരുതെന്ന് ഇവരോട് ആരോഗ്യപ്രവർത്തകർ നിർദേശിച്ചിരുന്നു.[www.malabarflash.com]
എന്നാൽ, നെടുമ്പാശേരി വിമാനത്താവളം അടയ്ക്കുന്നതിനു മുൻപേ 21നു രാവിലെ 9 30നുള്ള വിമാനത്തിൽ ഇവർ യുകെയിലേക്കു കടന്നു. ഞായറാഴ്ച രാവിലെ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടു കഴിയാതിരുന്ന ആരോഗ്യപ്രവർത്തകർ വൈകിട്ട് വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോഴാണു യുകെയിലേക്കു പോയകാര്യം അറിഞ്ഞത്.
ഇരുവരും യുകെയിൽ എത്തിയെന്നും അവിടെ ജോലിയിൽ പ്രവേശിച്ചെന്നും വീട്ടുകാർക്കു വിവരം ലഭിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ളപ്പോൾ ഇവർ വീടിനു പുറത്തിറങ്ങുന്നതറിഞ്ഞ പോലീസ് അധികൃതർ 20ന് ഇവരുടെ വീട്ടിലെത്തി മുന്നറിയിപ്പു നൽകിയിരുന്നതാണ്. ആരോഗ്യ പ്രവർത്തകരെയോ മറ്റു ഗവൺമെന്റ് ഏജൻസികളെയോ അറിയിക്കാതെ വിദേശത്തേക്കു കടന്ന ഇവർക്കെതിരെ പറവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നു ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
ആരെയുമറിയിക്കാതെ രഹസ്യമായി ടിക്കറ്റെടുത്തു കടന്നുകളഞ്ഞെന്ന വാർത്ത പ്രചരിച്ചതു പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കി. നിരീക്ഷണത്തിൽ ആയിരുന്നെങ്കിലും ഇവർക്കു പനി, ചുമ പോലുള്ള രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നതാണ് ഏക ആശ്വാസം.

0 Comments