പെരിയ: തമിഴ്നാട് പൊള്ളച്ചിയില്‍ നിന്ന് കുറ്റിക്കോലിലേക്ക് വൈദ്യുത പോസ്റ്റുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു.[www.malabarflash.com]
രണ്ട്പേര്‍ക്ക് പരിക്കേറ്റു. ടി എന്‍ 37 സി ഡബ്ല്യൂ 1699 നമ്പര്‍ ലോറിയാണ് മറിഞ്ഞത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ പെരിയ മൂന്നാംകടവ് പാലത്തിന് തൊട്ടുമുമ്പുള്ള ഇറക്കത്തില്‍ വെച്ചാണ് അപകടം.
തമിഴ്നാട് പൊള്ളാച്ചിയിലെ ചെല്ലമുത്തുവിന്റെ മകന്‍ എസ് മണികണ്ഠന്‍(42) ആണ് മരിച്ചത്. തമിഴ് നാട്ടുകാട്ടുകാരനായ ലോറി ഡ്രൈവര്‍ കുമാര്‍ (40), ക്ലീനര്‍ ശക്തി വേലു (34) എന്നിവര്‍ക്ക് പരിക്കേറ്റു.
തമിഴ്നാട് പൊള്ളാച്ചിയിലെ ചെല്ലമുത്തുവിന്റെ മകന്‍ എസ് മണികണ്ഠന്‍(42) ആണ് മരിച്ചത്. തമിഴ് നാട്ടുകാട്ടുകാരനായ ലോറി ഡ്രൈവര്‍ കുമാര്‍ (40), ക്ലീനര്‍ ശക്തി വേലു (34) എന്നിവര്‍ക്ക് പരിക്കേറ്റു.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വടം പൊട്ടി കാഞ്ഞങ്ങാട് അഗ്‌നി രക്ഷാനിലയത്തിലെ സിനീയര്‍ ഫയര്‍മാന്‍ അച്ചാംതുരുത്തിയിലെ മനോജ് (47), ഡ്രൈവര്‍ ബങ്കളത്തെ കെ എം ലതീഷ് (35) എന്നിവര്‍ക്കും പരിക്കേറ്റു.
ലോറിക്കടിയില്‍പ്പെട്ട മണികണ്ഠനെ കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്.
ലോറിക്കടിയില്‍പ്പെട്ട മണികണ്ഠനെ കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഏതാനും വര്‍ഷം മുമ്പ് മിനി ബസ് മറിഞ്ഞ് വെള്ളിക്കോത്ത് സ്വദേശിയും, കഴിഞ്ഞ വര്‍ഷം ബോര്‍ബൈല്‍ ലോറി മറിഞ്ഞ് തമിഴ്നാട് സ്വദേശിയും ഇവിടെ മരണപ്പെട്ടിരുന്നു.
മണികണ്ഠന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments