NEWS UPDATE

6/recent/ticker-posts

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ഒളിച്ചിരുന്ന യുവാവ് ഭാര്യയുടെ കാമുകനെ പിടികൂടി പോലീസിലേല്‍പ്പിച്ചു

തലശ്ശേരി: ഗള്‍ഫില്‍ നിന്നും ഇരുചെവിയറിയാതെ നാട്ടിലെത്തി ലോഡ്ജില്‍ ഒളിച്ചു താമസിച്ച യുവാവ് ഭാര്യയുടെ കാമുകനെ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇനി ഈ സ്ത്രീയെ തനിക്ക് വേണ്ടെന്ന് യുവാവ് പോലീസിന് എഴുതി നല്‍കി എന്നാല്‍ കുടുംബ കോടതിയെ സമീപക്കാനായിരുന്നു പോലീസ് നിര്‍ദ്ദേശം.[www.malabarflash.com]
ബാങ്കുകളിലെ പണയ സ്വര്‍ണ്ണ പണ്ടങ്ങള്‍ ലേലത്തിനെടുക്കുന്ന ഇരുട്ടിയിലെ സമ്പന്നനെയാണ് ഭര്‍തൃമതിയും ഒരു പെണ്‍കുട്ടിയുടെ പന്തക്കലിലെ പ്രവാസി ഭര്‍ത്താവ് പിടികൂടിയത്.

അടുത്തിടെ അവധി കഴിഞ്ഞ് ഗള്‍ഫില്‍ പോവുമ്പോള്‍ ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ ക്വാര്‍ട്ടേഴ്‌സില്‍ സൗകര്യം പോരെന്ന് പറഞ്ഞ് യുവതി തന്നെയാണ് സ്വന്തം ഇഷ്ടത്തിന് മറെറാരു വാടക വീട് തരപ്പെടുത്തിയത്. അവിടെ താമസിച്ചാണ് കാമുകനുമായി രഹസ്യ സമാഗമം.

വാടക വീട്ടില്‍ യുവതിക്കൊപ്പം സ്വന്തം മകളും അച്ചനും അമ്മയും ഭര്‍ത്താവിന്റെ അമ്മയും താമസിക്കുന്നുണ്ട്.

ഇവരുടെയെല്ലാം അറിവോടെയാണ് കാമുകന്‍ പന്തക്കലിലെ വീട്ടിലെത്തി ഇടക്കിടെ താമസിക്കാറുണ്ടത്രെ. ചിലപ്പോള്‍ ഇവര്‍ ക്ഷേത്ര ദര്‍ശനത്തിനും ഉല്ലാസ യാത്രയ്ക്കും പോവാറുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു തിരിച്ചു വരവ്. വിവരം മനസ്സിലാക്കിയ പ്രവാസിയുടെ സുഹൃത്തുക്കളാണ് ഭാര്യയുടെ അപഥ സഞ്ചാരത്തെ പററി തെളിവു സഹിതം പ്രവാസിക്ക് വിവരം നല്‍കിയത്.

ഇതോടെ അതീവ രഹസ്യമായി യുവാവ് നാട്ടിലെത്തി ഭാര്യാജാരനെ നേരിട്ട് കണ്ട് പിടികൂടിയത്.

Post a Comment

0 Comments