NEWS UPDATE

6/recent/ticker-posts

കർണാടക അതിർത്തി അടച്ചു; മ​ഞ്ചേ​ശ്വ​രം സ്വദേശി ചികിത്സ കിട്ടാതെ മരിച്ചു

കാ​സ​ർ​കോ​ട്: വി​ദ​ഗ്​​ധ ചി​കി​ത്സ​ക്ക്​ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യയാളെ  അ​തി​ർ​ത്തി അ​ട​ച്ച​തി​നാ​ൽ പോലീ​സു​കാ​ർ തി​രി​ച്ച​യ​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ആ​സ്ത്​​മ രോ​ഗി​ മ​രി​ച്ചു.[www.malabarflash.com]

മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ന് സ​മീ​പ​ത്തെ  തൂ​മി​നാ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ അ​ബ്​​ദു​ൽ ഹ​മീ​ദാ​ണ്​ (60)  വെ​ള്ളി​യാ​ഴ്ച രാ​വി​ലെ  മ​രി​ച്ച​ത്.

ആ​സ്ത്​​മ രോ​ഗി​യാ​യ ഇ​യാ​ളെ വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ  തു​ട​ർ​ന്ന് ദേ​ർ​ല​ക്ക​ട്ട യേ​ന​പ്പോ​യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ കാ​റി​ൽ കൊ​ണ്ടു​പോ​കു​മ്പോ​ൾ ത​ല​പ്പാ​ടി ടോ​ൾ ബൂ​ത്തി​ന് സ​മീ​പം ക​ർ​ണാ​ട​ക  പോലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളെ മം​ഗ​ൽ​പാ​ടി സി.​എ​ച്ച്​  സി.​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോവിഡ്​ നിയന്ത്രണത്തിന്റെ  ഭാഗമായാണ്​ ​കേര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ  ത​ല​പ്പാ​ടി​യി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ റോ​ഡ് അ​ട​ച്ചത്​.

ഭാ​ര്യ: റു​ഖി​യ: മ​ക്ക​ൾ: അ​ഷ​റ​ഫ്, ഫാ​ത്തി​മ, സു​നൈ​ന, മു​ഹ​മ്മ​ദ്.

Post a Comment

0 Comments