NEWS UPDATE

6/recent/ticker-posts

വയോധികയെ പീഡിപ്പിച്ച് കൊന്ന് കവർച്ച; അയൽവാസി അറസ്റ്റിൽ

പാലക്കാട്: പാലക്കാട്- പെ‍ാള്ളാച്ചി പാതയിൽ എലപ്പുള്ളിയിൽ തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി പണവും സ്വർണമാലയും കവർന്നകേസിൽ അയൽവാസി അറസ്റ്റിൽ.[www.malabarflash.com]

72 കാരിയായ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അയൽവാസി ബാബുവിനെ (39) ആണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് സ്ത്രീയുടെ മാലയും പണവും കണ്ടെത്തി.

ചൊവ്വാഴ്ച്ച അർധരാത്രിക്കും ബുധനാഴ്ച പുലർച്ചെയ്ക്കും ഇടയിൽ കെ‍ാലപാതകം നടന്നുവന്നാണു പോലീസ് നിഗമനം.

പോലീസ് പറയുന്നത്: വേലി ചാടി കടന്നെത്തിയ പ്രതി വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ചു അകത്തു കയറി. അടുക്കള ഭാഗത്തായിരുന്ന വീട്ടമ്മയെ പിടികൂടി. വായ അമർത്തിപ്പിടിച്ചു മാല പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ പിടിവലിക്കിടെ വീട്ടമ്മ തലയടിച്ചു വീണു. ഇതോടെയാണു ശാരീരികമായി പീഡിപ്പിച്ചത്. പിന്നീട് തലയണ ഉപയോഗിച്ച് സ്ത്രീയുടെ മുഖത്ത് അമർത്തി തുണികെ‍ാണ്ടു കഴുത്തു മുറുക്കി കൊലപ്പെടുത്തി കവർച്ച നടത്തിയശേഷം വീടിനു പിൻഭാഗത്തൂകൂടി രക്ഷപ്പെട്ടു.


പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലടുത്തു ചേ‍ാദ്യം ചെയ്തത്. ഡിവൈഎസ്പി സാജു കെ.എബ്രഹാം, സിഐമാരായ ടി.എൻ.ഉണ്ണികൃഷ്ണൻ, യൂസഫ് നടുപറമ്പേൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

8 വർഷം മുൻപ് ഭർത്താവ് മരിച്ച വീട്ടമ്മയുടെ രണ്ടു പെൺമക്കൾ കുടുംബമായി മറ്റിടങ്ങളിലാണ്. ഒപ്പമുണ്ടായിരുന്ന മകൻ 5 വർഷം മുൻപ് ആത്മഹത്യ ചെയ്തതേ‍ാടെ ഇവർ തനിച്ചായി.

തെ‍ാഴിലുറപ്പു തൊഴിലാളിയായ ഇവരെ പണിക്കു വിളിക്കാനെത്തിയവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പേ‍ാസ്റ്റുമേ‍ാർട്ടിനുശേഷം മൃതദേഹം സംസ്കരിച്ചു.

Post a Comment

0 Comments