മാനന്തവാടി: പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ കോടതി വിധി പറയാനിരിക്കെ പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് മധ്യവയസ്കൻ തൂങ്ങിമരിച്ചു.[www.malabarflash.com]
തവിഞ്ഞാല്‍ പഞ്ചായത്തിലെ ആലാറ്റില്‍ അയനിക്കല്‍ പടിഞ്ഞാറേക്കര ശശിയാണ് (53) മരിച്ചത്. പരാതിക്കാരിയുടെ വീടിന് പിന്‍വശത്തെ പറമ്പിലേക്കുള്ള മരപ്പടിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
2018ല്‍ തലപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എസ്.എം.എസ് ഏറ്റെടുത്തു. വാദിഭാഗത്തേയും പ്രതിഭാഗത്തേയും സാക്ഷി വിസ്താരം കഴിഞ്ഞ് എസ്.സി - എസ്.ടി പ്രത്യേക കോടതി ജഡ്ജി വിധി പ്രസ്താവിക്കാനിരിക്കെയാണ് സംഭവം. തലപ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

0 Comments