കൽപ്പറ്റ: പ്രളയത്തിൽ വീടു തകർന്ന യുവാവ് ജീവനൊടുക്കി. മേപ്പാടി പള്ളിക്കവല തുറയൻകുന്നിലെ മുഞ്ഞേലിയിൽ സനിൽ(42) ആണ് തകർന്ന വീടിന് സമീപം നിർമിച്ച ഷെഡിൽ ജീവനൊടുക്കിയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഷെഡിനുള്ളിൽ മരിച്ചനിലയിൽ സനിലിനെ കണ്ടെത്തിയത്.[www.malabarflash.com]
പ്രളയബാധിതർക്ക് നൽകിയിരുന്ന അടിയന്തര സഹായമായ പതിനായിരം രൂപ പോലും ഇയാൾക്കും കുടുംബത്തിനും ലഭിച്ചിരുന്നില്ല. കൂലിപ്പണിയെടുത്താണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ സനിൽ പോറ്റിയിരുന്നത്. 2018ലെ പ്രളയത്തിൽ വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി. 2019ൽ പൂർണമായും തകർന്നു. എന്നാൽ ഇതുവരെ യാതൊരു ധനസഹായവും സർക്കാർ നൽകിയില്ല.
കഴിഞ്ഞ 40 വർഷമായി താമസിക്കുന്ന മൂന്ന് സെന്റ് ഭൂമി സ്വന്തമാണെന്നതിന്റെ രേഖയില്ലാത്തതിനാൽ ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിലും ഉൾപ്പെട്ടില്ല. കഴിഞ്ഞ ദിവസംപോലും ധനസഹായം ലഭിക്കുമോയെന്നറിയാൻ സനിൽ വില്ലേജ് ഓഫീസിൽ പോയി നോക്കിയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പണം അക്കൗണ്ടിലെത്തുമെന്ന മറുപടിമാത്രമാണ് അവിടെനിന്ന് ലഭിച്ചത്. സനിലിന്റെ ദുരിതാവസ്ഥ കണ്ട് കഴിഞ്ഞ ഡിസംബറിൽ സുഹൃത്തുക്കൾ മുൻകൈയ്യെടുത്താണ് നിലവിൽ താമസിക്കുന്ന താത്കാലിക ഷെഡ് നിർമിച്ചത്.

മരണത്തിന്റെ പശ്ചാത്തലത്തിലെങ്കിലും കുടുംബത്തിന് ഭൂമി നൽകുന്നതിനും ധനസഹായം കൈമാറുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനെത്തിയ പൊലീസിനെ നാട്ടുകാർ തടഞ്ഞു.
തുടർന്ന് തഹസിൽദാർ സ്ഥലത്തെത്തി നടപടികൾ വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ആളുകൾ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, ഭൂമിക്ക് രേഖകൾ ഇല്ലാത്തതിനാലാണ് ലൈഫ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താതിരുന്നതെന്നും പിഎംഎവൈ ഗുണഭോക്തൃ ലിസ്റ്റിൽ ആ വാർഡിലെ ഒന്നാമത്തെ ആളാണ് സനിലെന്നുമാണ് പഞ്ചായത്തധികൃതരുടെ ഭാഷ്യം.
റവന്യു വകുപ്പ് സർവേ നടത്തി നാല് ലക്ഷത്തിന് അർഹാനാണെന്നും കണ്ടെത്തിയിരുന്നു. ആ ലിസ്റ്റിലും സനിലിന്റെ പേര് ഉണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച മൃതദേഹം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകുന്നേരം സംസ്കരിച്ചു. പരേതനായ ചന്ദ്രന്റെ മകനാണ് സനിൽ. ഭാര്യ: സജിനി. മക്കൾ: നവ്യ, നവനീത്. സഹോദരങ്ങൾ: സരിത, സജിത.

0 Comments