പരിയാരം: കണ്ണൂർ ജില്ലയിൽ കോവിഡ്-19 വൈറസ് ബാധിതനെന്ന് കണ്ടെത്തിയതു പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ റിപ്പോർട്ട്ചെയ്ത യുവാവിന്. വീട്ടിൽ കഴിഞ്ഞിരുവന്ന ഇദ്ദേഹത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നു.[www.malabarflash.com]
പ്രിന്‍സിപ്പൽ ഡോ.എന്‍. റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ. സുദീപ്, കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. എ.കെ. ജയശ്രീ എന്നിവര്‍ ആശുപത്രിയിലുണ്ടായിരുന്നു. കഴിഞ്ഞ ഏഴിനാണ് വൈറസ് ബാധിതനായ യുവാവ് മെഡിക്കല്‍ കോളജിലെത്തിയത്.
ദുബായില്‍നിന്ന് ആറിന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇദ്ദേഹം അന്നു വീട്ടിലെത്തിയ ശേഷം ഏഴിനു രാവിലെയാണ് മെഡിക്കല്‍ കോളജിലെത്തിയത്. ഇവിടെ 803-ാം വാര്‍ഡില്‍ രണ്ട് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം രക്തവും മറ്റു പരിശോധനക്കുള്ള സാമ്പിളുകളും നല്കി തിരിച്ചു പോകുകയായിരുന്നു. ഇന്നലെയാണു പരിശോധനാ ഫലം പോസിറ്റീവായി അറിയിപ്പ് വന്നത്.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ റിപ്പോർട്ട് ചെയ്ത വ്യക്തിക്കു കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച വിവിരം ജില്ലാ കളക്ടർ ടി.വി. സുഭാഷും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ജില്ലയിൽ രോഗം സ്ഥിരീകരിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും കളക്ടർ അറിയിച്ചു. വിദേശത്തുനിന്നു കോഴിക്കോട് വിമാനത്താവളംവഴി നാട്ടിലേക്കു വന്ന ഇദ്ദേഹത്തിന്റെ സഞ്ചാരത്തിന്റെ റൂട്ട് മാപ്പ് ഉടൻ തയാറാക്കും. ഭാര്യ, അമ്മ, സഹോദരൻ, മറ്റ് നാല് അടുത്തു ബന്ധക്കൾ, ടാക്സി ഡ്രൈവർ എന്നിവരുമായി സമ്പർക്കം പുലർത്തിയതായി ആരോഗ്യവകുപ്പിനു വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനുപുറമേ അദ്ദേഹം ആരൊക്കെയായി ബന്ധപ്പെട്ടുവെന്ന വിവരങ്ങളും കണ്ടെത്തും.
അതിനിടെ കോവിഡ്-19 വൈറസ് ബാധിക്കപ്പെട്ട രോഗികൾക്കായി കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പുതിയ വാർഡ് ഒരുങ്ങി. മെഡിക്കൽ കോളജ് മോർച്ചറിക്കു സമീപത്തെ പഴയ ഹോസ്റ്റലാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്. ഇവിടെയുണ്ടായിരുന്ന വിദ്യാർഥികളെ ഒഴിപ്പിച്ചാണ് ഹോസ്റ്റൽ കൊറോണ രോഗികൾക്ക് മാത്രമായി മാറ്റിയത്.

അകത്തും പുറത്തും പെയിന്റിംഗ് പൂർത്തീകരിച്ച കെട്ടിടം രോഗികളെ പാർപ്പിക്കാൻ പൂർണ സജ്ജമാണ്. മെഡിക്കൽ കോളജ് കാമ്പസിലാണെങ്കിലും നേരിട്ട് ആളുകൾ എത്തിച്ചേരാത്തതാണ് രോഗികളെ പാർപ്പിക്കാൻ കണ്ടെത്തിയ സ്ഥലം. വെള്ളിയാഴ്ച തന്നെ കൊറോണ സ്ഥീരീകരിച്ച രോഗിയെ ഇവിടേക്കു മാറ്റും എന്നാണ് സൂചന.
നിലവിൽ 803-ാം വാർഡിൽ പ്രവർത്തിക്കുന്ന സ്പെഷൽ കൊറോണ യൂണിറ്റും തുടരും. രോഗം സ്ഥിരീകരിച്ചവരെ പുതിയ വാർഡിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
0 Comments