NEWS UPDATE

6/recent/ticker-posts

മദ്യലഹരിയില്‍ അച്ഛനെ തലക്കടിച്ച് കൊന്നു ; മകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ പിതാവിനെ മകന്‍ തലക്കടിച്ച് കൊന്നു. മാലോം ബന്തമലയിലെ പാപ്പനാട്ട് ശങ്കരനാണ്(49) മകന്‍ മനുവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്.[www.malabarflash.com]

മാര്‍ച്ച് 19ന് രാത്രി അച്ഛനും മകനും മദ്യലഹരിയില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മകന്‍അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ അവശനിലയില്‍ കണ്ട ശങ്കരനെ പനിയെന്ന പേരില്‍ വെള്ളരിക്കുണ്ട് പ്രാഥമികരോഗ്യ കേന്ദ്രത്തിലും ജില്ലാ ആശുപത്രിയില്‍ എത്തിച്ചുയെങ്കിയും ജീവന്‍ രക്ഷിക്കാനില്ല .ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് പോലീസ് ഇടപെട്ട് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു .

തലക്കടിയേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.വെള്ളരിക്കുണ്ട് സി.ഐ. എന്‍.ഒ.സിബി, എസ് ഐ. ശ്രീ ദാസിന്റെയും നേതൃത്വത്തില്‍ ശങ്കരന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. ഫൊറന്‍സിക് , വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവടുപ്പ് നടത്തി.

തുടര്‍ന്ന് മകന്‍ മനുവിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും മനുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പരേതനായ അമ്പാടിയുടെ കുമ്പയുടെ മകനാണ് ശങ്കരന്‍.മകള്‍: ശ്രീജ. മരുമകന്‍ ഹരി .

Post a Comment

0 Comments