NEWS UPDATE

6/recent/ticker-posts

അബൂദാബിയില്‍ കെട്ടിടത്തില്‍നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു

അബൂദാബി: കണ്ണൂര്‍ സ്വദേശി അബൂദാബിയില്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. കൂത്തുപറമ്പിലെ കൊമ്പന്‍ തറമ്മല്‍ ഗംഗാധരന്റെ മകന്‍ ഷാജുവിനെ (43)യാണ് അബൂദാബി എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിങ്ങിന് എതിര്‍വശത്തെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 7.45നായിരുന്നു സംഭവം.[www.malabarflash.com]

അബൂദാബി ഏവിയേഷന്‍ കമ്പനിയില്‍ സിസിടിവി ഓപറേറ്ററായി ജോലിചെയ്തുവരികയായിരുന്നു. ഒരാഴ്ച മുമ്പ് നേരിയ പനിയെത്തുടര്‍ന്ന് ചികില്‍സ തേടിയശേഷം രണ്ടുദിവസം മുമ്പാണ് ജോലിക്ക് പോയിത്തുടങ്ങിയത്. 

ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തുകയും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. അബൂദാബി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

മാതാവ്: പത്മാവതി വലിയവീട്ടില്‍. ഭാര്യ: രജനി.

Post a Comment

0 Comments