കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി പരിസരത്ത് ഡ്രോണ്‍ പറത്തിയത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.നേവല്‍ അക്കാദമിയുടെ കടല്‍ത്തീരത്തുകൂടിയാണ് ഡ്രോണ്‍ പറത്തിയത്.[www.malabarflash.com]
ഇത് ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ കണ്ണില്‍പെടുകയായിരുന്നു. വെടി വെച്ചിടാനുള്ള ഉത്തരവുണ്ടായിരുന്നുവെങ്കിലും ഡ്രോണ്‍ അപ്രത്യക്ഷമായതിനാല്‍ അതിന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് നേവല്‍ അധികൃതര്‍ പയ്യന്നൂര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രദേശത്തെ അതീവ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഡ്രോണ്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പോലീസ്. അതിനാല്‍തന്നെ കടുത്ത ശിക്ഷ ലഭിക്കാവുന്ന ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നേവല്‍ പ്രൊവോസ്റ്റ് മാര്‍ഷല്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ പഞ്ചാല്‍ ബോറയുടെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ്
കേസെടുത്തത്.
കേസെടുത്തത്.
0 Comments