തളിപ്പറമ്പ്: രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പിലെ പ്രശസ്ത ഇഎന്‍ടി വിദഗ്ധൻ മൂവാറ്റുപുഴ കുട്ടാപ്പിള്ളില് ഡോ.കെ.വി. റോയി (64) യാണു മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് വീട്ടിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോ. റോയി ദീര്‍ഘകാലം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഇഎന്‍ടി സര്‍ജനായിരുന്നു.
കാസറകോട് ഡിഎംഒയായി പ്രവര്‍ത്തിച്ച ഇദ്ദേഹം തിരുവനന്തപുരത്തുനിന്ന് 2010-ല്‍ മെഡിക്കല്‍ ഡയറക്ടറായാണു വിരമിച്ചത്. ഉദയഗിരി പിഎച്ച്സിയില്‍ അഞ്ചുവര്‍ഷം സേവനമനുഷ്ഠിച്ചിരുന്നു.
ജോലിയില്‍നിന്നു വിരമിച്ചശേഷം തളിപ്പറമ്പില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിവരികയായിരുന്നു.
ഭാര്യ: മോഹന. ഏകമകന്: ജയ്സണ്‍ (ചെന്നൈ). സഹോദരങ്ങള്‍: കുര്യാക്കോസ്, മാത്യു, മോളി, ചിന്നമ്മ.

0 Comments