തൃശൂർ: സിംഗപ്പൂരിൽ ബഹുനില കെട്ടിടത്തിൽനിന്നു വീണു തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. ചിയ്യാരം സുഭാഷ് നഗറിൽ ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ സ്റ്റെബിൻ (27) ആണു മരിച്ചത്.[www.malabarflash.com]
സിംഗപ്പൂരിൽ ഭാര്യയോടൊപ്പം താമസിക്കുന്ന സ്റ്റെബിൻ വെള്ളിയാഴ്ച വൈകിട്ട് പുതിയ ഫ്ളാറ്റിലേക്കു താമസം മാറിയിരുന്നു. ഒഴിഞ്ഞ ഫ്ളാറ്റ് വൃത്തിയാക്കാൻ രാത്രിയിൽ പോയപ്പോഴാണ് അപകടം. കാൽ തെന്നിവീണതാകാമെന്നു സംശയിക്കുന്നു. പോലീസാണു ശനിയാഴ്ച രാവിലെ ഫ്ളാറ്റിനു താഴെ മൃതദേഹം കണ്ടത്.
സിംഗപ്പൂരിലെ ഇഷാനിൽ മൈക്രോണ്‍ സേബ് എന്ന സ്ഥാപനത്തിൽ എൻജിനിയറായി ജോലിചെയ്തു വരികയായിരുന്നു. രണ്ടു മാസം മുന്‍പാണു സ്റ്റെബിൻ വിവാഹിതനായത്. ഭാര്യ അനറ്റ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

0 Comments