ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അഭിസംബോധനയെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.[www.malabarflash.com]
വൈകിട്ട് എട്ടിനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. കൊറോണ വിഷയത്തിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. അന്നാണ് പ്രധാനമന്ത്രി ഞായറാഴ്ച ജനതാ കർഫ്യൂ ആചരിക്കാൻ ആവശ്യപ്പെട്ടത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ കർശന നടപടികൾ പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന.
ഇതിനുശേഷം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും അടച്ചിരിക്കുകയാണ്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കർഫ്യൂ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

0 Comments