NEWS UPDATE

6/recent/ticker-posts

പോലീസിനെതിരെ വാട്ട്സാപ്പിൽ വർഗീയ പരാമർശം നടത്തിയ വനിത പഞ്ചായത്തംഗത്തിനെതിരെ കേസ്

ഉദുമ: പോലീസിനെതിരെ വാട്ട് സാപ്പിൽ വർഗീയ പരാമർശം നടത്തിയ വനിത പഞ്ചായത്തംഗത്തിനെതിരെ കേസ്. പള്ളിക്കര പഞ്ചായത്ത് മൂന്നാം വാർഡംഗവും മുസ്ലീംലീഗ് പ്രവർത്തകയുമായ ഷക്കീല ഷീറിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.[www.malabarflash.com]

പോലീസിനെതിരെ ലഹള ഉണ്ടാക്കും വിധം സന്ദേശങ്ങൾ പ്രചരിപ്പിച്ചുമെന്നാണ് കേസ്.  

വൈകിട്ട് അഞ്ചു മണി കഴിഞ്ഞിട്ടും ബേക്കൽ മൗവ്വലിൽ റോഡരികിൽ യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബേക്കൽ പോലീസ് എത്തിയിരുന്നു. അനാവശ്യമായി നിൽക്കുന്ന
യുവാക്കളോട് വീട്ടിലേക്ക് പോകാൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശം അംഗീകരിക്കാൻ യുവാക്കൾ തയ്യാറായില്ല. തുടർന്ന് കൂട്ടം കൂടി നിന്നവരെ പോലീസ് ഓടിച്ചു. 

ഇതിനെ തുടർന്നാണ് പഞ്ചായത്തംഗം ഷക്കീല ബഷീർ വാട്ട് സാപ്പ് ഗ്രൂപ്പിൽ പോലീസിനെതിരെ വർഗീയ പരാമർശം നടത്തി പ്രകോപനത്തിന് ശ്രമിച്ചത്. തന്റെ വീട്‌ പോലീസ് അടിച്ചു തകർത്തായി വ്യാജ പ്രചാരണവും ഷക്കീല നടത്തി. ഒരു മതവിഭാഗം  താമസിക്കുന്ന സ്ഥലങ്ങളിൽ  മാത്രമാണ് പോലീസ് അക്രമം നടത്തുന്നുവെന്നാണ് ഷക്കീലയുടെ വ്യാജ സന്ദേശം.

Post a Comment

0 Comments