വർക്കല: 'ആന്റി കൊറോണ ജ്യൂസ്' വിൽപ്പന നടത്തിയ റസ്റ്റോറന്റ് ഉടമയെ കയ്യോടെ പൊക്കി പോലീസ്. വർക്കല ഹെലിപ്പാഡിന് സമീപമുള്ള കോഫി ടെംപിൾ എന്ന റസ്റ്റോറന്റ് ഉടമയായ വിദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കർശന താക്കീത് നൽകി ഇയാളെ വിട്ടയച്ചു.[www.malabarflash.com]
ലോകമെങ്ങും കൊറോണ ഭീതിയിൽ ആശങ്കയിലിരിക്കുമ്പോഴാണ് അത് മുതലെടുത്ത് റസ്റ്റോറന്റ് ഉടമയുടെ മാർക്കറ്റിംഗ്. ഇഞ്ചിയും നാരങ്ങയും നെല്ലിക്കയും ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസിന് ആന്റി കൊറോണ ജ്യൂസ് എന്ന പേരിട്ട് റസ്റ്റോറന്റിന് മുന്നിൽ ബോർഡും സ്ഥാപിച്ചു. 150 രൂപയായിരുന്നു ഒരു ജ്യൂസിന് വില.
ഇത് ശ്രദ്ധയിൽപെട്ട പോലീസ് ഉടമയായ ബ്രിട്ടീഷുകാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വർക്കല ക്ലിഫിൽ വർഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന റെസ്റ്ററന്‍റാണിത്.

0 Comments