പാലാ: സ്ത്രീകൾ മാത്രമുണ്ടായിരുന്ന വീട്ടിൽനിന്നു നാടോടി സ്ത്രീ സ്വർണം കവർന്നതായി പരാതി. തെള്ളിയാമറ്റം വാഴമറ്റത്തിൽ ബിജുവിന്റെ വീട്ടിൽനിന്നാണ് നാടോടി സ്ത്രീ സ്വർണവളയും മോതിരവും കവർന്നതായി പരാതിയുള്ളത്.[www.malabarflash.com]
കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ബിജുവിന്റെ വീട്ടിലെത്തിയ നാടോടി സ്ത്രീ വെള്ളം ചോദിച്ചു. ഈ സമയം രണ്ടു സ്ത്രീകൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഒരാൾ വെള്ളമെടുക്കാനായി അകത്തേക്കുപോയ സമയത്ത് ഒന്നര മാസം പ്രായമായ കുഞ്ഞിനെയുമായിനിന്ന യുവതിയുടെ അടുത്തേക്കു പാഞ്ഞെത്തിയ നാടോടിസ്ത്രീ കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി യുവതിയുടെ വളയും മോതിരവും ഊരി വാങ്ങുകയായിരുന്നത്രേ.

രണ്ടു പവനോളം സ്വർണാഭരണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. ഭയന്നു പോയ തങ്ങൾക്കു നിലവിളിക്കാൻ പോലുമായില്ലെന്നു പരാതിയിൽ പറയുന്നു. ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments