NEWS UPDATE

6/recent/ticker-posts

സഅദിയ്യ സയന്‍സ് കോളേജ് ബിരുധദാന സമ്മേളനം നടത്തി

കോളിയടുക്കം: സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും ഡിഗ്രി, പിജി പൂര്‍ത്തികരിച്ച 158 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുധദാനം നടത്തി. ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അനുഗ്രഹ പ്രഭാഷണം നടത്തി. സയന്‍സ് കോളേജ് വര്‍ക്കിംഗ് കണ്‍വീനര്‍ എന്‍ എ അബൂബക്കര്‍ ഹാജി, പ്രിന്‍സിപ്പള്‍ പി വി മുസ്ഥഫ, ശറഫുദ്ദീന്‍ എം കെ പ്രസംഗിച്ചു.
കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, ശാഫി ഹാജി കീഴൂര്‍, ഇബ്രാഹിം സഅദി മുഗു, അബൂബക്കര്‍ ഹാജി മാണിക്കോത്ത്, ളിറാര്‍ ഹാജി കീഴൂര്‍, കരീം തളങ്കര സംബന്ധിച്ചു.

Post a Comment

0 Comments