ഷാര്‍ജ: കാന്‍സര്‍ രോഗിയായ തൊഴിലുടമയെ മര്‍ദ്ദിച്ച് നാല് കിലോ സ്വര്‍ണ്ണം കവര്‍ച്ച് നടത്തിയ ജോലിക്കാരായ 3 ഇന്ത്യക്കാരെ കണ്ടെത്താനായി ഷാര്‍ജ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.[www.malabarflash.com]
ബംഗ്ലാദേശിലുള്ള മുത്തച്ഛന്‍ മരിച്ച വിവരം പറയാന്‍ വേണ്ടി തൊഴിലുടമയുടെ മൂത്ത മകന്‍ ഷിഷിര്‍ കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കില്‍ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വര്‍ണ്ണപ്പണി നടക്കുന്ന മരീജയിലുള്ള വര്‍ക്ക് ഷോപ്പില്‍ എത്തിയപ്പോഴാണ് തലക്കടിയേറ്റ് കിടക്കുന്ന വിവരം അറിയുന്നത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സുരക്ഷാ കേമറ അടക്കമുള്ള സംവിധാനങ്ങള്‍ പരിശോധന നടത്തിയപ്പോഴാണ് പ്രതികള്‍ ലോക്കറിലുണ്ടായിരുന്ന പാസ്‌പ്പോര്‍ട്ട് അടക്കം എടുത്ത് ഒരു മണിക്കൂറിനകം മുംബൈയിലേക്കുള്ള വിമാനത്തില്‍ രക്ഷപ്പെട്ടതായുള്ള വിവരം ലഭിക്കുന്നത്.
1993 മുതല്‍ ഷാര്‍ജയിലുള്ള തൊഴിലുടമ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ ചികില്‍സയിലാണ്. രണ്ട് പ്രതികള്‍ തൊഴിലുടമയെ തലക്കടിച്ച് കവര്‍ച്ച നടത്തുമ്പോള്‍ മൂന്നാമത്തെ പ്രതി വര്‍ക്ക് ഷോപ്പിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു.
0 Comments