കൊച്ചി: മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവായിരുന്ന ശുഐബ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ നിര്‍ത്തിവച്ച് കേരള ഹൈക്കോടതി.[www.malabarflash.com]
ശുഐബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ സി ബി ഐ അന്വഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ ശുഹൈബിന്റെ കുടുംബം സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.
തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശുഐബ് വധക്കേസ് പരിഗണിക്കുന്നത്. കേസിലെ രണ്ട് കുറ്റപത്രങ്ങളും ഒന്നിച്ച് പരിഗണിക്കും. കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങളാണുള്ളത്.
തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശുഐബ് വധക്കേസ് പരിഗണിക്കുന്നത്. കേസിലെ രണ്ട് കുറ്റപത്രങ്ങളും ഒന്നിച്ച് പരിഗണിക്കും. കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങളാണുള്ളത്.
0 Comments