NEWS UPDATE

6/recent/ticker-posts

ജില്ലയിലെ രോഗികളോട് കർണാടക പോലിസിന്റെ സമീപനം കേന്ദ്രം ഇടപ്പെടണം: എസ് കെ എസ് എസ് എഫ്

കാസറകോട്: കോവിഡ് 19 വൈറസ് ഭീകരതയുടെ ആശങ്കയ്ക്കിടയിൽ കാസർകോട് ജില്ലയിലെ നിരവധി രോഗികളെ തലപ്പാടിയിൽ തടഞ്ഞ് തിരിച്ചയച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോടും ജനറൽ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി മൊഗ്രാൽ പുത്തൂറും അഭിപ്രായപ്പെട്ടു.[www.malabarflash.com]
രണ്ടു ദിവസമായി സ്ഥിരമായി മംഗലാപുരത്ത് നിന്ന് ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന പാവപ്പെട്ട രോഗികളാണ് ആംബുലൻസുകളിലും മറ്റുമായി തലപ്പാടി വരെ എത്തി തിരിച്ചു വന്നത്. ഡയാലിസിസിന് വിധേയമാകേണ്ടവർ അത് കൃത്യ സമയത്ത് ചെയ്തില്ലങ്കിൽ അവർക്ക് ചിലപ്പോൾ ജീവൻ നിലനിർത്താൻ പറ്റാത്ത സാഹചര്യമുണ്ടാവാം. 

സ്ഥിരമായി മംഗലാപുരം ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളെ പോലും കൊറോണയുടെ പേരിൽ തലപ്പാടിക്കപ്പുറത്തേക്ക് കടത്തിവിടാത്ത ഈ സമീപനം എത്രമാത്രം കടുത്തതാണ്, കേന്ദ്ര ഭരണം കൂടവും, കേരള ഗവർൺമെന്റ് കർണാടക സർക്കാറുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് പരിഹാരം കണ്ടത്തണമെന്നും ഇരുവരും ആവിശ്യപ്പെട്ടു

Post a Comment

0 Comments