NEWS UPDATE

6/recent/ticker-posts

ജില്ലയിലെ കോവിഡ് ബാധിതരുടെ വർദ്ധനവ് ആശങ്കപ്പെടുത്തുന്നു; സർക്കരിന്റെ നിർദ്ദേശങ്ങൾ പാലിക്കണം: എസ് എസ് എഫ്

കാസർകോട്: ജില്ലയിൽ കോവിഡ്- 19 കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത് അത്യന്തം ആശങ്കപ്പെടുത്തുന്നതാണെന്നും ജനങ്ങൾ സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നും എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി.[www.malabarflash.com]

വളരെ വേഗം പടർന്ന് സമൂഹത്തെ ഭീതിപ്പെടുത്തുന്ന കൊറോണ വ്യാപനം തടയാൻ സാമൂഹ്യ അകലം നിർബന്ധമാണ്. ഈ അടിയന്തിര സാഹചര്യത്തിൽ പോലീസ് നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണം. അവശ്യ വസ്തുക്കളടക്കം വാങ്ങാൻ ഇറങ്ങുന്നവരെ തല്ലിയൊതുക്കുന്ന പ്രവണത പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല. അത് ജനങ്ങളെ കൂടുതൽ പ്രയാസത്തിലാക്കും.

വിദ്യാർത്ഥികൾ ഈ ലോക്ക് ഡൗൺ കാലയളവ് ക്രിയാത്മകമായി പ്രയോഗിക്കണം. പഠനത്തിനും നീരീക്ഷണത്തിനുമുള്ള ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തണം. കൃത്യമായ ജീവിത ചിട്ട രൂപപ്പെടുത്തണം. സാമൂഹ്യ വ്യാപനം തടയാൻ വിദേശത്ത് നിന്ന് വന്നവരും അവരുമായി സമ്പർക്കത്തിൽ ഏർപ്പട്ടവരും നിർദ്ദേശാനുസരണം ഹോം ക്യാറൻ്റയിൻ പാലിക്കണം. ഹോം ക്യാറൻ്റയിനിലടക്കമുള്ളവർക്ക്
അവശ്യസാധനങ്ങൾ എത്തുന്നു എന്നുറപ്പ് വരുത്തണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തന ക്ഷമമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതോടപ്പം വേഗത്തിലാക്കാനുള്ള ഗൗരവകരമായ ഇടപെടലുകൾ പ്രതീക്ഷിക്കുകയാണ്.
കർണാടക സർക്കാർ മണ്ണിട്ട് അടച്ച അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികൾ അടിയന്തിരമായി ഇടപെടണം.

ഓൺ ലൈൻ മീറ്റിങ്ങിൽ ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ, ജന.സെക്രട്ടറി ശക്കീർ എം ടി പി , അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാൻ എരോൽ, ഫാറൂഖ് പോസോട്ട്, ഹസൈനാർ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീർ സൈനി ,ശാഫി ബിൻ ശാദുലി,നംഷാദ് ബേക്കൂർ, സുബൈർ ബാഡൂർ, മുത്തലിബ് അടുക്കം എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments