NEWS UPDATE

6/recent/ticker-posts

കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ ഒരാഴ്ചത്തേക്കു നിർത്തി

നെ​​​ടു​​​മ്പാ​​​ശേ​​​രി: കോ​​വി​​ഡ് 19 ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കു​​​വൈ​​​റ്റി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​നസ​​​ർ​​​വീ​​​സു​​​ക​​​ൾ ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്ക് നി​​​ർ​​​ത്തി​​​വ​​​ച്ചു. കൊ​​​ച്ചി, ക​​​രി​​​പ്പൂ​​​ർ, ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.[www.malabarflash.com]

കൊ​ച്ചി​യി​ൽ​നി​ന്നു ദി​വ​സേ​ന ര​ണ്ടു സ​ർ​വീ​സാ​ണു​ള്ള​ത്. പു​ല​ർ​ച്ചെ ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം കു​വൈ​റ്റി​ലേ​ക്ക് പ​റ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യെ​ന്ന സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തോ​ടെ മു​ന്നൂ​റോ​ളം യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ജോ​ലി സ്ഥ​ല​ത്തേ​ക്ക് മടങ്ങുന്ന മ​ല​യാ​ളി​ക​ളാ​യി​രു​ന്നു.

ക​ണ്ണൂ​രി​ൽ ശനിയാഴ്ച  രാ​വി​ലെ 6.40നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം കു​വൈ​റ്റ് യാ​ത്ര ഉ​പേ​ക്ഷി​ച്ചു. യാ​ത്ര​ക്കാ​രു​ടെ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് 90 യാ​ത്ര​ക്കാ​രെ മ​ട​ക്കി അ​യ​ച്ചു.

Post a Comment

0 Comments