കാസർകോട്: മംഗളുരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് തലപ്പാടി അതിർത്തിയിൽ കർണാടക പോലീസ് തടഞ്ഞു. ചികിൽസ കിട്ടാതെ രോഗി മരിച്ചു.[www.malabarflash.com]
ബണ്ട്വാൾ സ്വദേശി പാത്തുഞ്ഞിയാണ് മരിച്ചത്. കാസർകോട്ട് മകന്റെ വീട്ടിലായിരുന്നു പാത്തുഞ്ഞി. അതിർത്തിയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് മകന്റെ വീട്ടിൽ തിരിച്ചെത്തിച്ച ഉടനെയായിരുന്നു മരണം.
കഴിഞ്ഞ ദിവസം മംഗളുരുവിലേക്ക് പ്രസവത്തിനായി പോവുകയായിരുന്ന യുവതി, അതിർത്തിയിയിൽ തടഞ്ഞ് തിരിച്ചയച്ചതിനെ തുടർന്ന് ആംബുലൻസിൽ പ്രസവിച്ച സംഭവവും ഏറെ ചർച്ചാ വിഷയമായിരുന്നു.

0 Comments