NEWS UPDATE

6/recent/ticker-posts

തിരുവക്കോളി എ കെ ജി മന്ദിരം തുറന്നു

ഉദുമ:  പാലക്കുന്ന് തിരുവക്കോളി എ കെ ജി മന്ദിരം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം തിരുവക്കോളി ഒന്ന്, രണ്ട് ബ്രാഞ്ചുകളും എ കെ ജി സ്മാരക വായനശാലയുമാണ് എ കെ ജി മന്ദിരത്തിൽ പ്രവർത്തിക്കുന്നത്.[www.malabarflash.com]

ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി കുഞ്ഞിരാമൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. പഴയകാല പാർട്ടി പ്രവർത്തകരെയും വിവിധ മേഖലയിലെ പ്രതിഭകളെയും കെ കുഞ്ഞിരാമൻ എംഎൽഎ ആദരിച്ചു. 

മധു മുതിയക്കാൽ അധ്യക്ഷനായി. കെ എൻ അബ്ബാസ്‌ പതാകയുർത്തി. ലോക്കൽ സെക്രട്ടറി വി ആർ ഗംഗാധരൻ, കുന്നൂച്ചി കുഞ്ഞിരാമൻ, എ ബാലകൃഷ്ണൻ, ടി വി പുഷ്പവല്ലി എന്നിവർ സംസാരിച്ചു. കെ വി രവീന്ദ്രൻ സ്വാഗതവും ടി കുമാരൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളുണ്ടായിരുന്നു.

Post a Comment

0 Comments