കോഴിക്കോട്: മാഹി സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 13 ന് ഇത്തിഹാദ് എയര്‍വെയ്‌സ് ഇവൈ 250 വിമാനത്തില്‍ എത്തിയവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഉടന്‍ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍.[www.malabarflash.com]
അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാര്‍ച്ച് 13 ന് പുലര്‍ച്ചെ 3.20നാണ് വിമാനം എത്തിയത്. മാഹി സ്വദേശിക്ക് ചൊവ്വാഴ്ചയാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.
ഈ ഫ്‌ളൈറ്റിലെ യാത്രക്കാര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണമെന്നും കലക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചു. മറ്റു ജില്ലകളിലെ യാത്രക്കാര്‍ അതാത് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.
അതേസമയം മാഹിയില്‍ കൊവിഡ് 19 സ്ഥിതീകരിച്ച രോഗി സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍ : 04952373901, 2371471, 2371002
0 Comments