തൃശൂർ: ദേശീയപാത പാലിയേക്കര ടോൾ പ്ലാസക്ക് സമീപം ബുള്ളറ്റ് മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ തിരുവേളിൽ സാബു ജോസഫിന്‍റെ മകൻ അതുൽ സാബു (23), തിരുവമ്പാടി പുറഞ്ചിറയിൽ ശരത് സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച പുലർച്ചെ 4.30 നാണ് സംഭവം. എറണാകുളത്ത് വിദ്യാർഥികളായ ഇരുവരും അവധിയായതു കൊണ്ട് നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. മൃതദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച പുലർച്ചെ 4.30 നാണ് സംഭവം. എറണാകുളത്ത് വിദ്യാർഥികളായ ഇരുവരും അവധിയായതു കൊണ്ട് നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. മൃതദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
0 Comments