ടോക്കിയോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടോക്കിയോ ഒളമ്പിക്സ് 2021 ലേക്ക് മാറ്റി. ജപ്പാനും രാജ്യാന്തര ഒളിമ്പിക്സ് സമിതിയും ഇത് സംബന്ധിച്ച് ധാരണയിലെത്തി.[www.malabarflash.com]
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാച്ചും ഷിൻസോ ആബെയും ടെലിഫോൺ മുഖേന ചർച്ച നടത്തിയതിനു ശേഷമാണ് തീരുമാനം ആബെ അറിയിച്ചത്.
കായികതാരങ്ങൾക്ക് മികച്ച അവസ്ഥയിൽ മത്സരിക്കാനും കാണികൾക്ക് സുരക്ഷിതവും സുരക്ഷിതത്വവും ഉറപ്പുവരുത്താനും ഒളിമ്പിക്സ് ഒരു വർഷം നീട്ടിവയ്ക്കുന്നത് പരിഗണിക്കാൻ പ്രസിഡന്റ് ബാച്ചിനോട് ആവശ്യപ്പെട്ടതായി ആബെ പറഞ്ഞു. പ്രസിഡന്റ് ബാച്ച് ഈ ആവശ്യത്തോട് 100 ശതമാനം യോജിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒളിമ്പിക്സ് നടത്തിപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ജപ്പാന് നാലാഴ്ചത്തെ സമയം നൽകിയിരിന്നു. 2020 ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്സ് നടത്താൻ നിശ്ചയിച്ചിരുന്നത്. കോവിഡ് ആഗോളതലത്തിൽ വ്യാപിച്ച സാഹചര്യത്തിൽ ഒളിമ്പിക്സ് നടത്തിപ്പ് പ്രതിസന്ധിയിലായിരിന്നു. താരങ്ങളുടെ സുരക്ഷ മുൻനിർത്തി ഒളിമ്പിക്സിൽ പങ്കെടുക്കാനില്ലെന്ന് കാനഡ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

0 Comments