NEWS UPDATE

6/recent/ticker-posts

അതിര്‍ത്തി അടച്ചതിനാല്‍ നടന്നുപോയി; കാട്ടുതീയില്‍പ്പെട്ട് രണ്ടു സ്ത്രീ​ക​ൾ മ​രി​ച്ചു

തൊടുപുഴ: കേ​​ര​​ള-​​ത​​മി​​ഴ്നാ​​ട് അ​​തി​​ർ​​ത്തി​​യി​​ലെ ത​​മി​​ഴ്നാ​​ട്ടി​​ലെ രാ​​ശി​​ങ്ങാ​​പു​​രം വ​​ണ്ണാ​​ൻ തു​​റ​​ക്ക് സ​​മീ​​പം കാ​​ട്ടു​​തീ​​യി​​ൽ പെ​​ട്ട ര​​ണ്ട് പേ​​ർ മ​​രി​​ച്ചു. തേ​​നി രാ​​ശി​​ങ്ങ​​പു​​രം സ്വ​​ദേ​​ശി​​ക​​ളാ​​യ ജ​​യ​​ശ്രീ ( 37)കൃ​​തി​​ക (30) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്.[www.malabarflash.com]

ശാ​​ന്ത​​ൻ​​പാ​​റ പേ​​തൊ​​ട്ടി​​ക്ക് സ​​മീ​​പം ഏ​​ല​​ത്തോ​​ട്ട​​ത്തി​​ൽ ജോ​​ലി​​ക്ക് എ​​ത്തി​​യ ശേ​​ഷം ഞ​​ണ്ടാ​​ർ വ​​ന​​മേ​​ഖ​​ല​​യി​​ൽ കൂ​​ടി ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് ന​​ട​​ന്നു​​പോ​​യ എ​​ട്ട് അം​​ഗ സം​​ഘ​​മാ​​ണ് കാ​​ട്ടു​​തീ​​യി​​ൽ അ​​ക​​പ്പെ​​ട്ട​​ത് .വി​​ജ​​യ് മ​​ണി ( 38) മ​​ഹേ​​ഷ് (27) യോ​​ഗേ​​ഷ് ( 30 ) ഒ​​ണ്ടു വീ​​ര​​ൻ ( 40 )മ​​ഞ്ജു (27) ആ​​ന​​ന്ദ് (28) എ​​ന്നി​​വ​​രാ​​ണ് സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത് .പ​​രി​​ക്കേ​​റ്റ​​വ​​രെ തേ​​നി മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു .

ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ച​​ര​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം. ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​ത് കാരണം അതിര്‍ത്തി അടച്ചതിനാലാണ് പേ​​തൊ​​ട്ടി ദ​​ളം -ഞണ്ടാ​​ർ മെ​​ട്ട് വ​​ഴി ഇവർ  ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് ന​​ട​​ന്നു​​പോ​​യ​​ത്. തേ​​വാ​​ര​​ത്ത് നി​​ന്നും 10 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ കൊ​​ടും വ​​ന​​ത്തി​​ൽ വ​​ച്ച് സം​​ഘം കാ​​ട്ടു​​തീ​​യി​​ൽ അ​​ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

Post a Comment

0 Comments