ദുബൈ: യുഎഇയിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർക്കുകൂടെ ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലുപേർ രോഗത്തിൽ നിന്നും മുക്തി നേടിയെന്നും അധികൃതർ വ്യക്തമാക്കി.[www.malabarflash.com]
മുൻപ് കോവിഡ് 19 സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവർക്കും വിദേശരാജ്യങ്ങളിൽ നിന്നും തിരികെ വന്നവർക്കുമാണ് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 248 ആയി.
ശ്രീലങ്ക, യുകെ, സൗദി അറേബ്യ, യെമൻ, തുണീഷ്യ, ദക്ഷിണാഫ്രിക്ക, ബൽജിയം, ദക്ഷിണ കൊറിയ, ബൾഗേറിയ, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രേലിയ, ലെബനൻ, കെനിയ, മാലെ ദ്വീപ്, സുഡാൻ, ഇറാൻ, അയർലൻഡ്, മൊറോകോ, പാക്കിസ്ഥാൻ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ പൗരന്മാർ. ഇറ്റലി, ഈജിപ്ത്, യുഎഇ, സ്പെയിൻ, നെതർലൻഡ്, ജോർദാൻ, ഫിലിപ്പീൻ എന്നീവിടങ്ങളിൽ നിന്നും രണ്ടു പൗരന്മാർ. യുഎസ്, ബംഗ്ലദേശ്, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നും മൂന്നു പൗരന്മാർ എന്നിവർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്.
എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും കൃത്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പൂർണമായും രോഗം ഭേദമായ നാലുപേരിൽ മൂന്നു പേർ പാക്കിസ്ഥാൻ സ്വദേശിയും ഒരാൾ ബംഗ്ലദേശ് പൗരനുമാണ്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 45 ആയി. ജനങ്ങൾ ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുമായി പങ്കുവയ്ക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകണമെന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കണമെന്നും വീണ്ടും ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ ഒത്തുചേരരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രം പങ്കുവയ്ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

0 Comments