NEWS UPDATE

6/recent/ticker-posts

ഉദുമയില്‍ കാറിലിടിച്ച സ്‌കൂട്ടറിന് തീപിടിച്ചു

ഉദുമ: ഉദുമ കെ.എസ്.ടി. പി റോഡില്‍ കാറിലിടിച്ച സ്‌കൂട്ടറിന് തീപിടിച്ചു. ടാക്‌സി ഡ്രൈവര്‍മാരും നാട്ടുകാരും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് തീ അണച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.[www.malabarflash.com]

വെളളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉദുമ സിന്തിക്കേററ് ബാങ്കിന് മുന്‍വശമായിരുന്നു അപകടം. 

പളളിക്കരയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 60 കെ. 2968 നമ്പര്‍ ജുപീററര്‍ സ്‌കൂട്ടര്‍ ഓട്ടോയെ മറികടക്കാനുളള ശ്രമത്തിനിടയില്‍ ഗോവയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കെ.എല്‍ 13 എഎല്‍ 5599 നമ്പര്‍ കാറില്‍ ഇടിക്കുകയായിരുന്നു. 

റോഡിലേക്ക് തെറിച്ചു വീണ പളളിക്കരയിലെ യുവാവ് ഹെല്‍മററ് ധരിച്ചതിനാല്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഗാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന സ്‌കൂട്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. 

ഓടികൂടിയ ടാക്‌സി ഡ്രൈവര്‍മാരും നാട്ടുകാരും ഉടന്‍ തൊട്ടടുത്ത സിന്തിക്കേററ് ബാങ്കില്‍ നിന്നും അഗ്‌നി ശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീ അണയ്ക്കുകയായിരുന്നു.

Post a Comment

0 Comments